വത്തിക്കാന്‍സിറ്റി: പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാള്‍ ആഘോഷിക്കുന്ന ഡിസംബര്‍ എട്ടാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ പതിവുപോലെ സ്പാനീഷ് ചത്വരത്തില്‍ എത്തും. പുഷ്പങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും.
1857 ലാണ് ഇവിടെ പരിശുദ്ധ അമ്മയുടെ രൂപം സ്ഥാപിതമായത്. മിഞ്ഞനെല്ലി ചത്വരം എന്ന് പേരുകൂടിയുണ്ട് സ്പാനീഷ് ചത്വരത്തിന്.1953 മുതല്ക്കുള്ള പതിവാണ് ഡിസംബര്‍ എട്ടിന് മാര്‍പാപ്പമാര്‍ ഇവിടെയെത്തി പൂക്കള്‍ സമര്‍പ്പിക്കുന്നത്.
പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ് ഈ പതിവ് ആരംഭിച്ചത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെയെത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ കോവിഡ് മൂലമാണ് ഈ യാത്ര തടസ്സപ്പെട്ടിരുന്നത്.