Friday, March 14, 2025
spot_img
More

    പൗരോഹിത്യത്തില്‍ പ്രാര്‍ത്ഥന അനിവാര്യം: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: വൈദികര്‍ പ്രാര്‍ത്ഥനാജീവിതം നയിക്കാന്‍ ബാധ്യസ്ഥരാണെന്നും പൗരോഹിത്യത്തില്‍ പ്രാര്‍ത്ഥന അനിവാര്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

    വൈദികന്‍ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടല്ല ആത്മാക്കളെ നയിക്കുന്നവനാകുന്നത്.വൈദികന്റെ സമ്പന്നതയും ശക്തിയും യേശുനാമത്തിന്റെ പുണ്യം മാത്രമാണ്. പരിശീലനകാലത്ത് വൈദികവിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുതരം പ്രലോഭനങ്ങളുണ്ടാകാം.നിഷേധാത്മക അനുഭവങ്ങള്‍ കണക്കിലെടുത്ത് മോശമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അതിലൊന്ന്. സമാധാനപരവും അയഥാര്‍ത്ഥവുമായ ഒരു ലോകത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുക എന്നതാണ് രണ്ടാമത്തേത്. ഈ രണ്ടു പ്രലോഭനങ്ങളെയും ജയിക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് കഴിയും.

    സ്‌പെയ്‌നിലെ ബര്‍സെല്ലോണയില്‍ നിന്നെത്തിയ വൈദികാര്‍ത്ഥികളും അവരുടെ പരിശീലകരും അടങ്ങിയ സംഘത്തോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!