കാഠ്മണ്ഡു: ക്രിസ്തുമതത്തെ നേപ്പാളിന നല്കിയ ഏറ്റവും പ്രായം കൂടിയ ഈശോസഭ വൈദികന്‍ അന്തരിച്ചു.ഫാ. കാസ്പര്‍ ജെ മില്ലറാണ് ഇന്നലെ നിത്യലോകത്തിലേക്ക് യാത്രയായത്. 90 വയസായിരുന്നു.
ഗുരുതരമായ യാതൊരു അസുഖവും ഇല്ലായിരുന്നുവെന്നും വളരെ ശാന്തതയോടെ അവസാനശ്വാസംവലിച്ചുവെന്നും ഈശോസഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍പറയുന്നു.
അമേരിക്കയിലെ ഓഹിയോ സ്വദേശിയാണ്. 1951 ല്‍ ഈശോസഭയില്‍ ചേര്‍ന്ന അദ്ദേഹം 1964 ല്‍ വൈദികനായി. 1958 മുതല്‍ 2023 വരെ നേപ്പാളിലായിരുന്നു ജീവിതം.