Thursday, February 13, 2025
spot_img
More

    അംഗവൈകല്യമെന്ന അവസ്ഥയ്ക്ക് മുമ്പില്‍ തളര്‍ന്നുപോകരുത്: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: അംഗവൈകല്യമെന്ന് അവസ്ഥയ്ക്ക് മുമ്പില്‍ തളര്‍ന്നുപോകരുതെന്ന് ഫ്രാന്‍സിസ്മാര്‍പാപ്പ. ഇറ്റലിയില്‍ സൈനിക സേവനത്തിനും രാജ്യസേവനത്തിനും ഇടയില്‍ അംഗവൈകല്യം സംഭവിച്ചവരുടെസംഘടനയുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

    അവനവനില്‍ സ്വന്തം അവസഥയില്‍ സ്വയം അടച്ചിടാനുള്ള പ്രവണതയെ മറികടക്കുക. പ്ങ്കുവയ്ക്കലിനും ഐകദാര്‍ഢ്യത്തിനും തുറവിയുള്ളവരായി മാറുക. പരിമിതി പേറേണ്ട ഭാരം അപ്രത്യക്ഷമാകുന്നില്ലെങ്കിലും അംഗവൈകല്യമെന്ന അവസ്ഥയ്ക്ക മുന്നില്‍ ന്യൂനചിഹ്നത്തിന് പകരം അധിക ചിഹ്നം ഇടുകയാണ് വേണ്ടതെന്നും പാപ്പ ഓര്‍മിപ്പിച്ചു.

    എല്ലാ അക്രമങ്ങളും അടിച്ചമര്‍ത്തലുകളും ഒഴിവാക്കിക്കൊണ്ട് ദൈനംദിന ജീവിതത്തില്‍സംഘര്‍ഷങ്ങളെ നേരിടാന്‍ നമ്മള്‍ ശ്രമിക്കണമെന്നും പാപ്പ പറഞ്ഞു. ഒരുവാക്കു കൊണ്ടുപോലും നമുക്ക് മറ്റുള്ളവരെ മുറിവേല്പിക്കാന്‍ കഴിയുമെന്നും പാപ്പ വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!