Saturday, March 15, 2025
spot_img
More

    നിക്കരാഗ്വയില്‍ ജയിലില്‍ അടയ്ക്കപ്പെട്ട മെത്രാന് യുഎസ് പിന്തുണ വേണം

    നിക്കരാഗ്വ: സേച്ഛാധിപത്യഭരണകൂടം അന്യായമായി ജയിലില്‍ അടച്ച ബിഷപ് അല്‍വാരെസ് ലാഗോസിന്റെ മോചനത്തിനായി യുഎസ് ഗവണ്‍മെന്റ് ഇടപെടണമെന്ന് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം ആവശ്യപ്പെട്ടു. നിക്കരാഗ്വയില്‍ മതസ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

    26 വര്‍ഷത്തെ ജയില്‍വാസം ബിഷപ്പിന് വിധിച്ച ഗവണ്‍മെന്റ് നടപടി അംഗീകരിക്കാവുന്നതല്ല. ഇദ്ദേഹത്തിന്റെ മോചനത്തിനായി യുഎസ് ഗവണ്‍മെന്റ് നിക്കരാഗ്വയിലെ ഗവണ്‍മെന്റിനോട് ആവശ്യപ്പെടണം. ഫ്രെഡറിക് എ ഡേവി പ്രസ്താവനയില്‍ വ്യക്തമാക്കി.

    ജന്മനാടിനെ ഒറ്റുകൊടുത്തു എന്ന കുറ്റംചുമത്തിയാണ് 26 വര്‍ഷം നാലു മാസം ഇദ്ദേഹത്തെ ജയിലില്‍ അടച്ചിരിക്കുന്നത്. ഗവണ്‍മെന്റിന്റെ കടുത്ത വിമര്‍ശകനായിരുന്നു ബിഷപ് അല്‍വാരെസ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സ്വേച്ഛാധിപത്യഭരണകൂടം കത്തോലിക്കാസഭയെ ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കത്തോലിക്കാനേതാക്കന്മാര്‍ തന്നെ അധികാരഭ്രഷ്ടനാക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രസിഡന്റ് കരുതുന്നത്.

    ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ് അല്‍വാരെസിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!