Saturday, April 26, 2025
spot_img
More

    അല്മായര്‍ സഭയിലെ അതിഥികളല്ല: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: അല്്മായര്‍ സഭയിലെ അതിഥികളല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭ ഒരു ഭവനമാണ്. വൈദികരും അല്മായരും ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യവുമാണ്. അല്മായരും വൈദികരും ഒരുമിച്ചുനടക്കേണ്ട സമയമാണ്ഇത്.

    സഭയുടെയും ലോകത്തിന്റെയും ഭാഗമെന്ന നിലയിലാണ് ഇത്. അല്മായര്‍ ഒരിക്കലും സഭയിലെ അതിഥികളല്ല. സ്വന്തം ഭവനമെന്ന രീതിയില്‍ സഭയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരാണ് അവര്‍. അതില്‍ തന്നെ സ്ത്രീകള്‍കൂടുതല്‍ വിലയുള്ളവരാണ്. മാനുഷികവും ആത്മീയവുമായ അവരുടെകഴിവുകള്‍ ഇടവകയ്ക്കും രൂപതയ്ക്കും ആവശ്യമാണ്.

    16 മുതല്‍ 18 വരെ നടന്ന കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തവരോട് സംസാരിക്കുകയായിരുന്നു പാപ്പ. വൈദികര്‍ക്കും അല്മായര്‍ക്കും എങ്ങനെ ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയും എന്നതായിരുന്നു കോണ്‍ഫ്രന്‍സ് വിഷയം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!