ജൂബ: മുസ്ലീമുകളോട് സുവിശേഷം പ്രഘോഷിച്ചതിന് ചര്‍ച്ച് ലീഡറെ പോലീസ് അറസ്റ്റ് ചെയ്തു. യൂസിഫ് അയൂബ് ഹുസൈനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. സുഡാനിലെ പൊതുവായ നിയമത്തിന് വിരുദ്ധമാണ് ഈ അറസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരുവന് സ്വന്തം വിശ്വാസം പ്രഘോഷിക്കാന്‍ രാജ്യത്ത് തടസ്സങ്ങളില്ലാതിരിക്കെയാണ് ഇദ്ദേഹത്തെ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ക്രൈസ്തവ മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 13 ാം സ്ഥാനത്തായിരുന്നു സുഡാനെങ്കില്‍ ഈ വര്‍ഷം അത് പത്താം സ്ഥാനത്തെത്തിയിരിക്കുകയാണ്.