നോമ്പുകാലം ഫലദായകവും ദൈവേഷ്ടപ്രകാരവുമാകാന്‍ നാം എന്താണ് ചെയ്യേണ്ടത്? ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്ന ചില കാര്യങ്ങള്‍ ഇപ്രകാരമാണ്: ദൈവത്തിന്റെ അപരിമേയമായ കരുണയുടെ സ്വീകര്‍ത്താക്കളായ നാം ആ കരുണ മറ്റുള്ളവരോടും കാണിക്കുക. ദൈവത്തിന്റെ കരുണയാണ് നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നത്. വിശ്വസ്തതാപൂര്‍വ്വമായ ആ കരുണ നാം മറ്റുള്ളവര്‍ക്കും കൈമാറുക.
ദൈവവചനത്തിന് വേണ്ടി സമയം നീക്കിവയ്ക്കുക. ആത്മീയമായി വളരാനും മെച്ചപ്പെടാനുമുള്ള അവസരമാണ് ഓരോ നോമ്പുകാലവും. നാം വചനാധിഷ്ഠിതമായ ജീവിതമാണ് നയിക്കേണ്ടത്.
എന്നാല്‍ ആ ജീവിതം എങ്ങനെ നയിക്കണം എന്നകാര്യത്തെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ല. അതിന് നോമ്പുകാലത്ത് തിരുവചനഗ്രന്ഥവായന കൂടുതല്‍ നടത്തുക. തിരുവചനാധിഷ്ഠിതമായ ജീവിതം നയിക്കാന്‍ നമ്മെ അത് സഹായിക്കും.
പ്രാര്‍ത്ഥന, ദാനധര്‍മ്മം, ഉപവാസം എന്നിവ ശീലമാക്കുക. ഉപവാസത്തിലൂടെ ബാക്കിവരുന്ന തുക മറ്റുള്ളവര്‍ക്കായി നല്കുക മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കുക. അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുക.
നോമ്പുകാലം മാനസാന്തരത്തിനുള്ള അവസരമായിമനസ്സിലാക്കി മാനസാന്തരാനുഭവത്തിലേക്ക് വരിക. ക്രി്‌സതുവിന്റെ രക്ഷാകരസത്യം തിരിച്ചറിയുക.