സ്വവര്‍ഗ്ഗവിവാഹം മനുഷ്യാവകാശമല്ലെന്ന് പനാമ സുപ്രീം കോടതി

പനാമ: സ്വവര്‍ഗ്ഗവിവാഹം മനുഷ്യാവകാശമല്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ളതാണെന്നും കോടതി വ്യക്തമാക്കി.

2016 മുതല്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള വിഷയമാണ് ഇത്. ഇതുസംബന്ധിച്ച് ഫെബ്രുവരി 16 നാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിദേശത്ത് വച്ച് സ്വവര്‍ഗ്ഗവിവാഹിതരായ ദമ്പതികള്‍ അവരുടെ സഖ്യംപനാമയിലും അംഗീകരിക്കണമെന്ന് ആഗ്രഹിച്ചു. ഈ കേസ് നിരവധി അപ്പീലുകളിലൂടെ കടന്നുപോയിരുന്നു.

സ്വവര്‍ഗ്ഗവിവാഹം നിയമാനുസൃതമാണെങ്കിലും അത് മനുഷ്യാവകാശത്തിന്റെയോ മൗലികാവകാശത്തിന്റെയോ വിഭാഗത്തില്‍ പെടുന്നില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എത്രമാറ്റങ്ങള്‍ സംഭവിച്ചാലും സ്വവര്‍ഗ്ഗവിവാഹത്തിന് സാമ്പ്രദായികവും ഭരണഘടനാപരവുമായ അംഗീകാരമില്ലെന്ന് കോടതി അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates