വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭ വിശ്വാസികളുടെ പ്രാര്‍ത്ഥന അടിയന്തിരമായി പതിയേണ്ട ഒരു മേഖലയിലേക്ക് വെളിച്ചം വീശുന്നതാണ് വത്തിക്കാന്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ലോകവ്യാപകമായി പൗരോഹിത്യദൈവവിളി കുറയുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട്.
1999 മുതല്ക്കുള്ള കണക്കുകളില്‍ ഏറ്റവും ഭയാനകമായവിധത്തിലാണ് പൗരോഹിത്യദൈവവിളിയുടെ കുറവ് ലോകവ്യാപകമായി കത്തോലിക്കരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും പൗരോഹിത്യദൈവവിളിയില്‍ കുറവാണ് അനുഭവപ്പെടുന്നത്. വൈദികര്‍, സെമിനാരിക്കാര്‍, സന്യസ്തര്‍, ബ്രദേഴ്‌സ് എന്നിവരുടെ കാര്യത്തില്‍ വന്‍കുറവാണുള്ളത്, എന്നാല്‍ ആഫ്രിക്ക ഇക്കാര്യത്തില്‍ വ്യ്ത്യസ്തമാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ മാത്രം സെമിനാരിക്കാരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നില്ല.