Thursday, November 21, 2024
spot_img
More

    വത്തിക്കാന്‍ ഇനി കൂടുതല്‍ പരിസ്ഥിതി സൗഹൃദവും പച്ചയുമാകും


    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗദാത്തോസീയില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് വത്തിക്കാന്‍ ഇനി കൂടുതല്‍ പരിസ്ഥിതി സൗഹൃദവും പച്ചയുമാകും. ഇതനുസരിച്ച് എല്ലാവിധ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം 96 ശതമാനം കുറയ്ക്കും. വത്തിക്കാന്‍ ഗാര്‍ഡന്‍ ആന്റ് എന്‍വയണ്‍മെന്റ് സര്‍വീസ് തലവന്‍ റാഫേല്‍ ടോര്‍മിനിയാണ് ഇക്കാര്യം അറിയിച്ചത്.

    2017 മുതല്‍ വത്തിക്കാന്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണപ്രാപ്തിയിലെത്തിയിരുന്നില്ല. 37 ഏക്കറുള്ള വത്തിക്കാന്‍ ഗാര്‍ഡനിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഓര്‍ഗാനിക് പ്രോഡക്ടുകളാണ് കീടങ്ങളെ ഒഴിവാക്കാനായി ഇനിമുതല്‍ ഉപയോഗിക്കുന്നത്.

    ജലസേചന വിതരണത്തിലും പുതിയ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ പദ്ധതിയുണ്ട്. അതനുസരിച്ച് 60 ശതമാനം ജല ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!