നിക്കരാഗ്വ: നിക്കരാഗ്വയിലെ വത്തിക്കാന്‍ എംബസിക്ക് പൂട്ടിടാന്‍ പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ ഉത്തരവ്. റോയിട്ടറാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വത്തിക്കാന്‍ വൃത്തങ്ങള്‍ ഈ വാര്‍ത്ത ശരിവച്ചതായും വാര്‍ത്തയുണ്ട്.
നിക്കരാഗ്വ ഭരണകൂടത്തെ നാസിജര്‍മ്മനിയോട് ഉപമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിമുഖത്തില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് വത്തിക്കാന്‍ എംബസിക്ക് പൂട്ടുവീണത് എന്നതാണ് ശ്രദ്ധേയം.
ഒരുവര്‍ഷം മുമ്പാണ് വത്തിക്കാന്‍ അംബാസിഡറെ നിക്കരാഗ്വന്‍ ഗവണ്‍മെന്റ് രാജ്യത്തിന് വെളിയിലാക്കിയത്. നിക്കരാഗ്വയെക്കുറിച്ചു പരാമര്‍ശമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത് മാര്‍്ച്ച് 10 നായിരുന്നു.
നിക്കരാഗ്വ ഭരണകൂടം ഏതാനും വര്‍ഷങ്ങളായി കത്തോലിക്കാ നേതാക്കന്മാര്‍ക്കെതിരെ കടുത്ത പീഡനങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്.