നിന്‍ഗ്ക്‌സിയ: പ്രാര്‍ത്ഥനാശുശ്രൂഷ നടത്തിയതിന് ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സുവിശേഷപ്രവര്‍ത്തകന്‍ ഒരു വര്‍ഷത്തിന് ശേഷം മോചിതനായി. ചര്‍ച്ച് ഓഫ് ദ റോക്ക് എന്ന പ്രൊട്ടസ്റ്റന്റ് സഭയിലെ ജെങ് സെചിന്‍ എന്ന 51 കാരനാണ് ഒരു വര്‍ഷത്തിന് ശേഷം മോചിതനായത്.
ഞായറാഴ്ച പ്രാര്‍ത്ഥനാശുശ്രൂഷ നടത്തിയതിന്റെ പേരിലാണ് സുവിശേഷപ്രഘോഷകനെ ജയിലില്‍ അടച്ചത്. മംഗോളിയ പ്രോവിന്‍സില്‍ അറിയപ്പെടുന്ന സുവിശേഷപ്രഘോഷകനാണ് ഇദ്ദേഹം. 2021 ഡിസംബര്‍ അഞ്ചിനായിരുന്നു കേസിന് ആസ്പദമായസംഭവം നടന്നത്.
സഭാംഗങ്ങളൊപ്പം ആരാധന നടത്തുകയായിരുന്ന ഇദ്ദേഹത്തെയും ഭാര്യയും മറ്റ് അഞ്ച് പേര്‍അടങ്ങുന്ന ഗ്രൂപ്പിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയെയും മറ്റുള്ളവരെയും പിന്നീട് വിട്ടയച്ചു. അനധികൃതമായ കൂട്ടായ്മ സംഘടിപ്പിച്ചുവെന്നായിരുന്നു കുറ്റം.