Tuesday, July 1, 2025
spot_img
More

    പ്രിസണ്‍ മിനിസ്ട്രിക്ക് കേരളത്തിലെ ജയിലുകളില്‍ വിലക്ക്

    കൊച്ചി: ജയിലുകളില്‍ മതപരമായ ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജയില്‍ ഡിജിപിയുടെ സര്‍ക്കുലര്‍. ക്രൈസ്തവസഭയുടെയും മറ്റ് എന്‍ജിഒ കളുടെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക്. ജീസസ് ഫ്രട്ടേണിറ്റി, പ്രിസണ്‍ മിനിസ്ട്രി തുടങ്ങിയ സേവനങ്ങള്‍ക്കാണ് ഇതോടെ കൂച്ചുവിലങ്ങ് വീണിരിക്കുന്നത്.

    വിശുദ്ധവാരത്തിലേക്ക്പ്രവേശിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്. ഈ സര്‍ക്കുലര്‍ ഞെട്ടലുണ്ടാക്കുന്നതാണ്.

    ജൂലൈ നാലുവരെ ഞങ്ങള്‍ക്ക് ജയിലുകളില്‍ ശുശ്രൂഷയ്ക്ക് അനുവാദം ലഭിച്ചിട്ടുള്ളതാണ്. പ്രിസണ്‍ മിനിസ്്ട്രി കേരള കോര്‍ഡിനേറ്റര്‍ ഫാ. മാര്‍ട്ടിന്‍ തട്ടില്‍ പറഞ്ഞു. ജയില്‍ അധികൃതര്‍ പ്രിസണ്‍ മിനിസ്ട്രിക്ക് ജയില്‍സന്ദര്‍ശനം അനുവദിച്ചിട്ടുള്ളതാണ്.

    യാതൊരുകാരണവും കാണിക്കാതെ ജയില്‍ ശുശ്രൂഷഅവസാനിപ്പിക്കാനുള്ള നീക്കം അത്ഭുതം ജനിപ്പിക്കുന്നുവെന്ന് പ്രിസണ്‍ മിനിസ്ട്രി ഓഫ് ഇന്ത്യയുടെ നാഷനല്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കൊടിയന്‍ പ്രതികരിച്ചു. സംസ്ഥാനത്തെ ജയിലുകളില്‍ പതിവുപോലെ വിശുദ്ധവാരത്തിലെ ദിവസങ്ങളില്‍ ദിവ്യബലിയുംപെസഹാ ആചരണവും നടത്താനുള്ള ക്രമീകരണങ്ങളിലായിരുന്നു ബന്ധപ്പെട്ടവര്‍. വിയ്യൂര്‍ സെന്‍ട്രല്‍ജയില്‍ ഉള്‍പ്പടെ കേരളത്തിലെ ആറു ജയിലുകളില്‍ എല്ലാവര്‍ഷവും വിശുദ്ധവാര ശുശ്രൂഷകള്‍ നടത്താറുണ്ടായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!