വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി യാത്രയ്ക്ക് ഇന്ന് തുടക്കമാകും, ഏപ്രില്‍ 28 മുതല്‍ 30 വരെയാണ് അപ്പസ്‌തോലികപര്യടനം. മാര്‍പാപ്പയുടെ നാല്പത്തിയൊന്നാം അപ്പസ്‌തോലിക യാത്രയാണ് ഇത്. ക്രിസ്തുനമ്മുടെ ഭാവി എന്നതാണ് പര്യടനത്തിന്റെ ആപ്തവാക്യം, ഹങ്കറിയുടെ തലസ്ഥാനനഗരമായ ബുഡാപെസ്റ്റാണ് പ്രധാന വേദി. ഹംഗറി പ്രസിഡന്റ്, പ്രധാനമന്ത്രി, മറ്റ് ഭരണാധികാരികള്‍, മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, വൈദികാര്‍ത്ഥികള്‍ തുടങ്ങിയവരുമായി പാപ്പ കണ്ടുമുട്ടും.