Thursday, March 27, 2025
spot_img
More

    സന്യാസികളും കന്യാസ്ത്രീകളും സുവിശേഷവല്‍ക്കരണത്തിന്റെ തുടിക്കുന്ന ഹൃദയം: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: സന്യാസികളും കന്യാസ്ത്രീകളും സുവിശേഷവല്‍ക്കരണത്തിന്റെ തുടിക്കുന്ന ഹൃദയങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുവിശേഷത്തിന്റെ തുടിക്കുന്ന ഹൃദയമാണ് ആശ്രമജീവിതം നയിക്കുന്നവര്‍. മിഷനറിമാരുടെ മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയായതില്‍ അത്ഭുതപ്പെടേണ്ടതില്ല.

    ക്രിസ്തുവിന്റെ ശരീരത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആശ്രമവാസികളുടെ പ്രാര്‍ത്ഥന ഓക്‌സിജന്‍പോലെയാണ്. പ്രാര്‍ത്ഥനയെന്ന അദൃശ്യശക്തിയാണ് അവരെ തങ്ങളുടെ ദൗത്യം നേടിയെടുക്കാന്‍ സഹായിക്കുന്നത്. കന്യാസ്ത്രീകളും സന്യാസികളും ബ്രദേഴ്‌സും സിസ്റ്റേഴ്‌സും തങ്ങളെതന്നെ തള്ളിക്കളയുകയും ക്രിസ്തുവിന്റെ വഴിയെ സഞ്ചരിക്കുകയും ചെയ്യുന്നു.

    ദാരിദ്ര്യം, ശുദ്ധത,വിധേയത്വം എന്നിവയിലൂടെ അവര്‍ ലോകത്തിന് നല്കുന്ന സാക്ഷ്യം മഹത്വമേറിയതാണ്. മാര്‍പാപ്പ പറഞ്ഞു.ആശ്രമജീവിതം നയിക്കുന്നവര്‍ മഹത്തായ സുവിശേഷപ്രഘോഷകരാണ്. അവര്‍ തങ്ങളുടെ പ്രവൃത്തി,വാക്ക്, അനുദിനജീവിതം എന്നിവയിലൂടെ സാക്ഷ്യം വഹിക്കുന്നു. മറ്റുള്ളവര്‍ക്കും അവരുടെ പാപങ്ങള്‍ക്കും വേണ്ടി മാധ്യസ്ഥപ്രാര്‍ത്ഥനയുടെ പാലം തീര്‍ക്കുന്നവരാണ് അവരെന്നും പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!