മെക്‌സിക്കോസിറ്റി: ഏപ്രില്‍ 29 ന് മെക്‌സിക്കോ സിറ്റി അപൂര്‍വ്വമായ ഒരു കാഴ്ചയില്‍ നിറഞ്ഞു. ജീവനുവേണ്ടി ശബ്ദിക്കുന്നവരുടെ സംഗമമായിരുന്നു അത്. മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ആഭിമുഖ്യത്തില്‍ അബോര്‍ഷന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 25,000 പേരാണ് ഈ റാലിയില്‍ പങ്കെടുത്തത്.
അബോര്‍ഷന്‍ മെക്‌സിക്കോയില്‍ നിയമാനുസൃതമായത് 2007 മുതല്‍ക്കായിരുന്നു. ഏപ്രില്‍ 26 ന് രാജ്യത്ത് അബോര്‍ഷന്‍ നിയമാനുസൃതമാക്കിയതിന്റെ 16 ാം വാര്‍ഷികമായിരുന്നു. ഇതോട് അനുബന്ധിച്ചായിരുന്നു മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ആഭിമുഖ്യത്തില്‍ ജീവനുവേണ്ടി റാലിസംഘടിപ്പിച്ചത്.
അബോര്‍ഷന്‍ നിയമാനുസൃതമാക്കിയതിന് ശേഷം മില്യന്‍ കണക്കിന് അബോര്‍ഷനുകളാണ് നടന്നിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഗവണ്‍മെന്റ് അംഗീകൃത ഹെല്‍ത്ത് സെന്ററുകളിലെ കണക്കാണ് ഇത്. പ്രൈവറ്റ് ക്ലിനിക്കുകളിലെ എണ്ണം കൂടി ഇതിനോട് ചേര്‍ത്തുകൂട്ടണം.