Saturday, April 5, 2025
spot_img

നിക്കരാഗ്വയിലെ സഭ അഞ്ചു വര്‍ഷത്തിനിടയില്‍ നേരിട്ടത് 500 ആക്രമണങ്ങള്‍, ഈ വര്‍ഷം മാത്രം 90 സംഭവങ്ങള്‍

നിക്കരാഗ്വ: കത്തോലിക്കാസഭയ്‌ക്കെതിരെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ അരങ്ങേറുന്ന നിക്കരാഗ്വയില്‍ നിന്നള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇവിടെയുണ്ടായിരിക്കുന്നത് 529 അക്രമങ്ങളാണ്. ഈ വര്‍ഷത്തില്‍ മാത്രം അതിന്റെ എണ്ണം 90 വരും.

ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സേച്ഛാധിപത്യഭരണകൂടത്തിന്റെ ഇരകളായി മാറിയിരിക്കുകയാണ് ഇവിടെയുളള കത്തോലിക്കര്‍. 2018 ല്‍ 84, 2019 ല്‍ 80, 2020 ല്‍ 59, 2021 ല്‍ 55, 2022 ല്‍ 161 എന്നിങ്ങനെയാണ് വിശദമായ കണക്കുകള്‍. ഈ അഞ്ചുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത് ഈ വര്‍ഷമാണ്. 90 അക്രമങ്ങളാണ് ഈ മാസത്തിനുള്ളില്‍ നടന്നിരിക്കന്നത്.

ബിഷപ് റൊളാന്‍ഡോ അല്‍വാരെസിനെ 26 വര്‍ഷം നാലു മാസം ജയിലില്‍ അടച്ചത്, 32 സന്യസ്തരെ രാജ്യത്തിന് വെളിയിലാക്കിയത്, വിവിധ കത്തോലിക്കാ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത് ഇതെല്ലാം കത്തോലിക്കര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പെടും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!