കൊച്ചി: സീറോ മലബാർ സഭ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ജൂൺ 12ന് ആരംഭിക്കും. 16 ന് സമാപിക്കും. മൗണ്ട് സെന്റ് തോമസിലാണ് സിനഡ്. സീറോ മലബാർ സഭാ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായി, പരിശുദ്ധ സിംഹാസനത്തിന്റെ നിർദേശപ്രകാരമാണ് അടിയന്തര സിനഡ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തലാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.
സീറോ മലബാര്‍ സഭ സിനഡിന്റെ അടിയന്തര സമ്മേളനം ജൂണ്‍ 12 ന് ആരംഭിക്കും
Previous article
Next article