കോട്ടയം: വിജയപുരം രൂപതയുടെ വൈസ് ചാൻസലറായി ഡോട്ടേഴ്സ് ഓഫ് ഇമാക്യുലേറ്റ് ഹാർട്ട് അംഗമായ സിസ്റ്റർ മേരി ആൻസ ചുമതലയേറ്റു. കേരളത്തിൽ ആദ്യമായാണ് രൂപതാ വൈസ് ചാൻസലർ ആയി ഒരു സന്യാസിനി നിയമിതയാകുന്നത്.
2017ൽ നിത്യവ്രത വാഗ്ദാനം നടത്തിയ സിസ്റ്റർ ആൻസ ബാംഗളൂർ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്.
മൂന്നാർ ചിത്തിരപുരം നിത്യസഹായമാത ഇടവക കുമ്പോളത്തുപറമ്പിൽ ഫിലിപ് ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരൻ ഫാ. അലക്സ് കുമ്പോളത്തുപറമ്പിൽ വിജയപുരം രൂപതാ വൈദികനാണ്.