ഇമോ: നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം മോചിതനായി. ഫാ. മത്തിയാസ് ഓപ്പറെയാണ് പന്തക്കുസ്താ ദിനത്തില്‍ മോചിതനായത്. മെയ് 19 നായിരുന്നു ഇദ്ദേഹത്തെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. വൈദികരെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നൈജീരിയായില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.