വല്ലാര്‍പാടം: ഈ വര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള തീയതികളില്‍ ബസിലിക്കയില്‍ വച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കും. കേരള സഭാ നവീകരണത്തിന്റെഭാഗമായിട്ടാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്. മെത്രാന്മാര്‍,വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സഭയുടെ വിവിധ തലങ്ങളെ പ്രതിനിധീകരിച്ച് എല്ലാ കത്തോലിക്കാ ഇടവകകളില്‍ നിന്നുമുള്ള ആളുകള്‍ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുക്കും.