പകലോമറ്റം: മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് നസ്രാണി സമുദായ യോഗം ജൂലൈ രണ്ടിന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മണിമുതല്‍ അഞ്ചു മണിവരെ പകലോമറ്റം അര്‍ക്കെദിയാക്കോന്‍ നഗറിലാണ് യോഗം.
14 ജില്ലകളില്‍ നിന്നുള്ള വിവിധ ദേശയോഗ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും പങ്കെടുക്കും.