വത്തിക്കാന്‍ സിറ്റി: യുദ്ധവും ഭീകരവാദവും എല്ലായ്‌പ്പോഴും മനുഷ്യവംശത്തിന് വലിയ നഷ്ടമാണ് വരുത്തിവയ്ക്കുന്നതെന്ന സത്യം ഒരിക്കലും മറന്നുപോകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനീവാ കണ്‍വന്‍ഷന്റെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
ആശുപത്രികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, അഭയാര്‍ത്ഥിക്യാമ്പുകള്‍ എന്നിവിടങ്ങളെ പ്രത്യേകമായി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും പാപ്പ പറഞ്ഞു. നമ്മുടെ ഹൃദയത്തിലെ യഥാര്‍ത്ഥ വിശ്വാസമാണ് ആവശ്യക്കാരുടെ നേര്‍ക്കു തിരിയാനും അവരെ സഹോദരന്മാരായി കാണുവാനും കാരണമായിത്തീരുന്നത്. ദൈവവുമായുള്ള നമ്മുടെ അവസാനവിധി നാളിലെ കണ്ടുമുട്ടല്‍ കരുണയില്‍ സമ്പന്നവും പ്രത്യാശാഭരിതവുമായിരിക്കട്ടെ. പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.