തിരുവനന്തപുരം: ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെയുള്ള കേസ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തത് തീരദേശജനതയോടുളള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ സംസാരിച്ച ശേഷം അതിന്റെ പേരില്‍ വികാരി ജനറലിനെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാകില്ല. മുതലപ്പൊഴിയില്‍ മൂന്നുപേരെ കാണാതായതും ഒരാള്‍ മരിച്ചതും അവിടെ തുടര്‍ച്ചയായി നടക്കുന്ന അപകടങ്ങളുടെ ഭാഗമാണ്. സര്‍ക്കാരിന്റെ അനാസ്ഥ മൂലം അവിടെ മരിക്കാനിടയായത് അറുപതില്‍പരം പേരാണ്.
വിഴിഞ്ഞം സമരകാലത്ത് ആര്‍ച്ച് ബിഷപ്പിനെതിരെ എടുത്ത കേസ് ഇനിയുംപിന്‍വലിച്ചിട്ടില്ല.തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെപോലെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. സതീശന്‍ പറഞ്ഞു.