Wednesday, February 5, 2025
spot_img
More

    നീ പറയുന്നത് അനുസരിച്ച് വലയിറക്കാം എന്ന മനോഭാവത്തോടെ മുന്നോട്ടു പോവുക: മാര്‍പാപ്പ

    ലിസ്ബണ്‍: നീ പറഞ്ഞതനുസരിച്ച് വലയിറക്കാം എന്ന മനോഭാവത്തോടെ മുന്നോട്ടുപോകാന്‍ പരിശ്രമിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വാക്കുകള്‍ മാത്രം പോരാ ധാരാളം പ്രാര്‍ത്ഥനയും ആരാധനയും സുവിശേഷവല്ക്കരണത്തിന് ആവശ്യമാണ്.

    സുവിശേഷം എല്ലാവരിലേക്കും എത്തിക്കുക എന്ന ആഗ്രഹമായിരിക്കണം നമ്മെ നയിക്കേണ്ടത്. ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാനായി പോര്‍ച്ചുഗലില്ലെത്തിയ മാര്‍പാപ്പ വിശുദ്ധ ജെറോമിന്റെ ദേവാലയത്തില്‍ നടന്ന സമ്മേളനത്തില്‍ മെത്രാന്മാരോടും സമര്‍പ്പിതരോടുമായി സംസാരിക്കുകയായിരുന്നു. നാം വിളിക്കപ്പെട്ടിരിക്കുന്നത് വീണ്ടും വലയിറക്കാനും സുവിശേഷത്തിന്റെ പ്രത്യാശ കൊണ്ട് ലോകത്തെ ആലിംഗനം ചെയ്യാനുമാണ്.

    ദു:ഖങ്ങളില്‍ നിന്നും നിരാശയില്‍ നിന്നും അകന്ന് പത്രോസിനെപോലെ നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം എന്ന മനോഭാവത്തോടെ മുന്നോട്ടുപോകുക. പരസ്പരസഹായത്തിന്റെയും ഒരുമിച്ചുള്ള സഞ്ചാരത്തിന്റെയുമായ യാത്രയാണ് സഭയുടേത്.

    അത് സിനഡല്‍ സഭയാണ്. മെത്രാനും വൈദികനും ഒറ്റയ്ക്കല്ല ദൈവജനത്തിനൊപ്പമാണ് പ്രവര്‍ത്തിക്കേണ്ടത്. മറ്റുള്ളവര്‍ക്ക് നേരെ കുറ്റപ്പെടുത്തലിന്റെ വിരല്‍ ചൂണ്ടാതെ അവര്‍ക്ക് നമ്മുടെ സമയവും യേശുവിലുള്ള പുതുജീവിതവും നല്കുകയാണ് വേണ്ടത്. പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!