Tuesday, December 3, 2024
spot_img
More

    ബൈബിള്‍ നശിപ്പിക്കാന്‍ ശ്രമം, പ്രാര്‍ത്ഥന തടഞ്ഞു; ഡല്‍ഹിയിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം

    ന്യൂഡല്‍ഹി: മണിപ്പൂരിന്റെ നടുക്കം കുറയും മുമ്പേ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ക്രൈസ്തവവേട്ടയുടെ പുതിയവാര്ത്ത .പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ആയുധധാരികളായ തീവ്ര ഹിന്ദുത്വവാദികളാണ് ആക്രമണംനടത്തിയത്. അക്രമികള്‍ യേശുവിന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ബൈബിൾ കീറിക്കളയാൻ ശ്രമം നടത്തുകയും ചെയ്തു. ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്കേററു.

    കിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പൂര്‍ മേഖലയിലെ സിയോന്‍ പ്രാര്‍ത്ഥനാ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനാകൂട്ടായ്മക്കു നേരെയായിരുന്നു ആക്രമണം. നൂറോളം വരുന്ന ആയുധധാരികളായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്.

    “ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റും”, ”ജയ് ശ്രീ റാം” തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!