Friday, December 6, 2024
spot_img
More

    രൂപതയിലെ നാനാജാതി മതസ്ഥരായ ആളുകള്‍ക്കും വീട് നിര്‍മ്മിക്കുകയെന്നത് സ്വപ്‌നപദ്ധതി: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

    പാലാ: രൂപതയിലെ നാനാജാതി മതസ്ഥരായ മുഴുവന്‍ ആളുകള്‍ക്കും വീടു നിര്‍മ്മിക്കുകയെന്നത് സ്വപ്‌ന പദ്ധതിയാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

    വാസയോഗ്യമായ വീട് രൂപതയിലെ മുഴുവന്‍ ആളുകള്‍ക്കും ഉറപ്പുവരുത്തുക എന്നത് രൂപതയുടെ സ്വപ്‌നപദ്ധതിയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ ഭരണസമിതികളുടെയും സാമൂഹ്യസന്നദ്ധ സംഘടനകള്‍, ബാങ്കുകള്‍, ഗുണഭോക്തൃവിഹിതം എന്നീ വിധങ്ങളില്‍ ലഭ്യമാകുന്ന സഹായസാധ്യതകളും ഇടവക ഫൊറോന രൂപതാ തലത്തില്‍ സംയോജിപ്പിച്ചുകൊണ്ട് രൂപതയിലെ നാനാജാതി മതസ്ഥരായ മുഴുവന്‍ ആളുകള്‍ക്കും വീടു നിര്‍മ്മിക്കുകയെന്ന സ്വപ്‌ന പദ്ധതിയാണ് രൂപതയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

    നിര്‍മ്മാണം പൂര്‍ത്തിയായ 25 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചുപ്രസംഗിക്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!