Thursday, November 21, 2024
spot_img
More

    അപകടകരമായ ദുര്‍ഗുണമാണ് തീറ്റഭ്രാന്ത്: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: അപകടകരമായ ദുര്‍ഗുണമാണ് തീറ്റഭ്രാന്തെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗ്രഹത്തെ തിന്നുകൊണ്ടിരിക്കുന്ന ഏറ്റവും അപകടകരമായ ദുര്‍ഗ്ഗുണമാണ് തീറ്റഭ്രാന്ത്. ഏതാനും നൂറ്റാണ്ടുകളായി ഈ ഗ്രഹത്തിന്റെ വിഭവങ്ങള്‍ കൊളളയടിക്കുന്ന നമ്മുടെ അത്യാര്‍ത്തി എല്ലാവരുടെയും ഭാവിയെ പ്രതിസന്ധിയിലാക്കുന്നു.

    എല്ലാറ്റിന്റെയും യജമാനന്മാരാകാന്‍ നമ്മള്‍ എല്ലാം പിടിച്ചുപറിക്കുകയാണ്.
    യേശു പഠിപ്പിച്ചതുപോലെ മോശമായിരിക്കുന്നത് ഭക്ഷണപദാര്‍ത്ഥങ്ങളല്ല മറിച്ച് അവയുമായി നമുക്കുള്ള ബന്ധമാണ്. പോഷണം എന്നത് ആന്തരികമായ എന്തോ ഒന്നിന്റെ പ്രകടനമാണ്. എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും ശുദ്ധമാണെന്ന് അവിടുന്ന് പ്രഖ്യാപിച്ചു( മര്‍ക്കോസ് 7:19). അതുകൊണ്ടാണ് ക്രിസ്തുമതം അശുദ്ധമായ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാത്തത്. നമുക്ക് ഉണ്ടായിരിക്കേണ്ട ശ്രദ്ധ ആന്തരികമാണ്, ഭക്ഷണത്തിലല്ല. യേശു ഭക്ഷണത്തെ വിലമതിക്കുന്നു. സമൂഹത്തിലെ ഭോജനത്തിനും നിരവധിയായ അസമത്വങ്ങളും രോഗലക്ഷണങ്ങളും പ്രകടമാണ്. ഒന്നുകില്‍ അമിതഭോജനം അല്ലെങ്കില്‍ അല്പഭക്ഷണം. വിശപ്പില്ലായ്മ, അമിത ഭോജനപ്രിയത്വം, അമിതവണ്ണം തുടങ്ങിയവ ഭക്ഷണവുമായുളള അനാരോഗ്യകരമായ ബന്ധത്തിന്റെ ഫലങ്ങളാണെന്നും പാപ്പ പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!