Wednesday, April 23, 2025
spot_img
More

    ഏറ്റവും വലിയ സാമൂഹികരോഗമാണ് യുദ്ധം: മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: യുദ്ധം സാമൂഹിക രോഗങ്ങളില്‍ ഏറ്റവും ഭീകരമാണെന്നും യുദ്ധവും അതിന്റെ ദാരുണമായ അനന്തരഫലങ്ങളും കാരണം പിന്തുണയും സഹായവുമില്ലാതെയായിപോകുന്നവരുടെ കഷ്ടപ്പാടുകളിലും ഏകാന്തതയിലും താന്‍ വേദനയോടെ പങ്കുചേരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മുപ്പത്തിരണ്ടാം ലോകരോഗീദിനത്തിനുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

    തനിച്ചല്ല ഒരുമിച്ച്ജീവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൂട്ടായ്മയുടേതായ പദ്ധതി മാനവഹൃദയത്തില്‍ ആഴത്തില്‍ മുദ്രിതമായിരിക്കുന്നതിനാല്‍ പരിത്യക്തതയുടെയും ഏകാന്തതയുടെയുംഅനുഭവം നമ്മെ ഭയപ്പെടുത്തുകയും വേദനാജനകവും മനുഷ്യത്വരഹിതവുമായി നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.

    ത്രീയേക ദൈവത്തിന്റെ ഛായയില്‍ മെനഞ്ഞെടുത്ത നമ്മുടെ ജീവിതം ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ബലതന്ത്രത്തില്‍ സ്വയം പൂര്‍്ണ്ണമായി സാക്ഷാത്കരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ അറിയിച്ചു.

    മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്നതാണ് ഈ വര്‍ഷത്തെ ആചരണത്തിന്റെ വിഷയം. ഫെബ്രുവരി 11 നാണ് ലോകരോഗീദിനം ആചരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!