ഇസ്താംബൂള്‍: ഇസ്താംബൂളിലെ കത്തോലിക്കാദേവാലയത്തില്‍ രണ്ട് അക്രമികള്‍ അതിക്രമിച്ചു കയറി വെടിവയ്പ് നടത്തി. ഒരാള്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. സാരിയര്‍ ജില്ലയിലെ സാന്താ മരിയ പള്ളിയിലാണ് ഈ ദുരന്തം നടന്നത്. കറുത്ത വസ്ത്രം ധരിച്ച അക്രമികള്‍ ഒരാളുടെ തലയുടെ പിന്നില്‍ വെടിവയ്ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടത് 52കാരനായ തുര്‍ക്കിപൗരനാണ്. മറ്റാര്‍ക്കും പരിക്കില്ല. അക്രമികള്‍ അയാളെ മാത്രം ലക്ഷ്യം വ്ച്ചാണ് ദേവാലയത്തില്‍ വന്നതെന്നാണ് നിഗമനം. 25000 കത്തോലിക്കരാണ് തുര്‍ക്കിയിലുള്ളത്.