വത്തിക്കാന്‍ സിറ്റി: പങ്കുവയ്ക്കലില്‍ ആത്മാര്‍ത്ഥതയില്ലാതെ വന്നാല്‍ അത് കാപട്യത്തെ നട്ടുവളര്‍ത്തുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞവർഷം പൊതു ദര്‍ശന വേളയില്‍ വചനം പങ്കുവച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇന്ന് പ്രസക്തിയേറെ.
അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലെ അനനിയാസിന്റെയും ഭാര്യ സഫീറയുടെയും കാപട്യത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് പാപ്പ ഇങ്ങനെ പറഞ്ഞത്.
നന്മയുടെ പൊയ്മുഖമണിഞ്ഞുകൊണ്ട് സ്വാര്‍ത്ഥതാല്പര്യത്തിനായി യത്‌നിക്കുന്നത് കാപട്യമാണ്. അത് ക്രിസ്തീയ സമൂഹത്തിന്റെ ഏറ്റവും നികൃഷ്ടമായ ശത്രുവാണ്. പങ്കുവയ്ക്കലില്‍ ആത്മാര്‍ത്ഥതയില്ലാതെ വന്നാല്‍ അത് കാപട്യത്തെ നട്ടുവളര്‍ത്തും. സത്യത്തില്‍ നിന്നകലും. സ്വാര്‍ത്ഥരായിത്തരും. കൂട്ടായ്മയുടെ അഗ്നിയെ കെടുത്തും. ആന്തരികമായ മരണത്തിന്റെ മരവിപ്പിലേക്ക് കടക്കും. അങ്ങനെയുള്ളവര്‍ സഭയിലൂടെ കടന്നുപോകുന്നത് വിനോദസഞ്ചാരികളെപോലെയാണ്. നാം വിനോദസഞ്ചാരികളല്ല, സഹോദരങ്ങളാണ്.
സഭയുടെ കൂടെയാണെന്ന് പറഞ്ഞ് സ്വാര്‍തഥതാലപര്യപൂരണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ട്. സഭയെ നശിപ്പിക്കുന്ന നുണകളാണ് ഇവര്‍ പറയുന്നത്. പാപ്പ പറഞ്ഞു.