വത്തിക്കാന്‍ സിറ്റി: വിവേകം നന്മയിലേക്കു നയിക്കുകയും വിവേകി ദീര്‍ഘവീക്ഷണം പുലര്‍ത്തുകയും ചെയ്യുന്നതിനാല്‍ നാം ഓരോരുത്തരും വിവേകികളായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രതിവാര പൊതുദര്‍ശനത്തില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. വിവേകി സര്‍ഗ്ഗാത്മകനാണ്, അവന്‍ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.വിവേകത്തിന് പ്രഥമസ്ഥാനം നല്കുകയെന്നാല്‍ മനുഷ്യന്റെ പ്രവൃത്തി അവന്റെ ബുദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും കൈകളിലാണ് എന്നാണര്‍ത്ഥം.
വിവേകി യാദൃച്ഛികമായിട്ടൊന്നും തിരഞ്ഞെടുക്കുന്നില്ല. എന്താണ് വേണ്ടതെന്ന് അയാള്‍ക്കറിയാം. അതുകൊണ്ട് സാഹചര്യങ്ങള്‍ പരിഗണിക്കുകയും ഉപദേശം തേടുകയും ചെയ്യുന്നു. ഏതുപാതയാണ് സ്വീകരിക്കേണ്ടതെന്ന വിശാലമായ കാഴ്ചപ്പാടോടെയും ആന്തരികമായ സ്വാതന്ത്ര്യത്തോടെയും തീരുമാനിക്കുന്നു. വിവേകികള്‍ക്കും തെറ്റുകള്‍ പറ്റാം. പക്ഷേ വലിയ പാളിച്ചകള്‍ ഒഴിവാക്കാനാവും.
ഭരിക്കാന്‍ വിളിക്കപ്പെട്ടയാളുടെ ഗുണമാണ് വിവേകമെന്നും പാപ്പ പറഞ്ഞു.
പ്രസംഗം പറയാന്‍ ആരോഗ്യം സമ്മതിക്കാത്തതുകൊണ്ട് പാപ്പായ്ക്കുവേണ്ടി മോണ്‍. പിയെര്‍ലൂയിജി പ്രസംഗം എഴുതിവായിക്കുകയാണുണ്ടായത്.