ദൈവവരപ്രസാദത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അറിയാമോ?
- ദൈവവരപ്രസാദം ആത്മനിഗ്രഹത്തില്‍ ആസക്തി പ്രകാശിപ്പിക്കുന്നു. ജഡമോഹത്തെ എതിര്‍ക്കുന്നു. ദൈവസംരക്ഷണത്തില്‍ ജീവിക്കാനും നിലനില്ക്കാനും ദൈവത്തെപ്രതി സകല മനുഷ്യനിയമങ്ങള്‍ക്കും എളിമയോടുകൂടെ കീഴ് വഴങ്ങാനും ആഗ്രഹിക്കുന്നു
- ദൈവവരപ്രസാദം സ്വന്തം നന്മയും സൗകര്യങ്ങളുമല്ല പ്രത്യുത അനേകര്‍ക്ക് ഉപകരിക്കുന്നതെന്തെന്ന് ആലോചിക്കുന്നു
- ദൈവവരപ്രസാദം നിത്യമായ വസ്തുക്കളില്‍ ശ്രദ്ധപതിക്കുന്നു. ക്ഷണികകാര്യങ്ങളില്‍ സന്തോഷിക്കുന്നില്ല. നഷ്ടങ്ങളില്‍ പരിഭ്രമിക്കുന്നില്ല. പരുഷവാക്കുകളില്‍ കോപിക്കുന്നില്ല.
- ദൈവവരപ്രസാദം തന്നെതന്നെയോ തനിക്ക് സ്വന്തമായവയെയോ പ്രശംസിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. കേവലം സ്‌നേഹം നിമിത്തം സമസ്തവും ദാനം ചെയ്യുന്ന ദൈവത്തെ അവിടുത്തെ ദാനങ്ങളെപ്രതി വാഴ്ത്തുവാന്‍ ആഗ്രഹിക്കുന്നു.
error: Content is protected !!