വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബറില്‍ യുഎസ് സന്ദര്‍ശിക്കും. യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുകയും ചെയ്യും. ഫ്രാ്ന്‍സിലെ കത്തോലിക്കാ ദിനപ്പത്രമായ ലാ ക്രോയിക്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ വത്തിക്കാന്‍ ഇതുസംബന്ധിച്ച് ഔദ്യോഗികവിശദീകരണം നല്‍കിയിട്ടില്ല. 2015 ല്‍ മാര്‍പാപ്പ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. യുഎന്നിന് മുമ്പ് പ്രസംഗിക്കുകയും ചെയ്തിരുന്നു.