വത്തിക്കാന്‍ സിറ്റി: നമുക്ക് ലഭിച്ച ദൈവവിളി എന്നും സ്വീകരിക്കേണ്ടതാണെന്നും ദൗത്യം ധീരതയോടെ നിറവേറ്റതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ലഭിച്ച വിളി സ്വീകരിക്കുകയെന്നത് നമ്മുടെ സമര്‍പ്പണത്തിന്റെയും ശുശ്രൂഷയുടെയും പ്രഥമ അടിസ്ഥാനമാണ്്. കര്‍ത്താവ് ഒരിക്കലും നമ്മെ ഒറ്റയ്ക്കാക്കില്ല. അനുദിനം നമ്മള്‍ അവിടുത്തോടൊപ്പമായിരിക്കണം.
ഈ അനുഭവത്തില്‍ വേരുറപ്പിച്ചാല്‍ നമുക്ക് നാം നിറവേറ്റേണ്ടതായ ദൗത്യത്തില്‍ ധീരതയുള്ളവരായിരിക്കാനാകും. ദൈവം മഹത്വം വെടിഞ്ഞ് എളിയ മനുഷ്യപ്രകൃതി സ്വീകരിച്ചതിന് മുന്നില്‍ അനുഭവപ്പെടുന്ന വിസ്മയത്തിലേക്ക് നമ്മുടെ ഹൃദയങ്ങളെ തുറക്കുന്ന അപ്രതീക്ഷിതവും തീര്‍ത്തും സൗജന്യവും കൃപയുമായ ഒരു ദാനമാണ് ദൈവവിളി.
ഇറ്റലിയിലെ വെറോണയില്‍ വൈദികരും സമര്‍പ്പിതരുമായി നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.