വത്തിക്കാന്‍സിറ്റി: പ്രാര്‍ത്ഥനയും ധ്യാനവും ഹൃദയപരിവര്‍ത്തനത്തിന് വഴികാട്ടിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തായ്‌ലന്റിലെ ബുദ്ധസന്യാസിമാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.. കത്തോലിക്കാസഭയും ബുദ്ധമതസമൂഹവും തമ്മിലുള്ള നിലനില്ക്കുന്ന സൗഹൃദത്തെക്കുറിച്ചും പാപ്പ പറഞ്ഞു. ആരും ഒറ്റയ്ക്ക് രക്ഷപ്പെടുന്നില്ല നാം പരസ്പരം ബന്ധപ്പെട്ടവരും പരസ്പരാശ്രിതരുമായതിനാല്‍ നമുക്ക് ഒരുമിച്ചുമാത്രമേ രക്ഷപ്പെടാന്‍ കഴിയൂ. പ്രാര്‍്ത്ഥനയ്ക്കും ധ്യാനത്തിനും സ്‌നേഹം, ദയ, കരുണ,ക്ഷമ, ബഹുമാനം, മറ്റുള്ളവരോടും ഭൂമിയോടുമുളള കരുതല്‍ എന്നിവ വളര്‍ത്താന്‍ കഴിവുണ്ടെന്നും പാപ്പ പറഞ്ഞു.