വത്തിക്കാന്‍ സിറ്റി: യുദ്ധം ക്രൂരതയാണ് എന്ന് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചകളിലെ പ്രതിവാര കൂടിക്കാഴ്ചയിലാണ് പാപ്പ യുദ്ധഭീകരതയെക്കുറിച്ച് വീണ്ടും സംസാരിച്ചത്. യുക്രൈയ്ന്‍, പാലസ്തീന്‍, ഇസ്രായേല്‍, മ്യാന്മാര്‍ എന്നീ രാജ്യങ്ങളെ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യുദ്ധത്തില്‍ പൊള്ളലേല്ക്കുകയും കൈകാലുകള്‍ നഷ്ടപ്പെടുകയും ചെയ്ത കുരുന്നുകളെ സന്ദര്‍ശിച്ചതിന്റെ അനുഭവവും പാപ്പാ പങ്കുവച്ചു. യുദ്ധങ്ങള്‍ അവസാനിക്കുന്നതിന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു.