വത്തിക്കാന്‍ സിറ്റി: ദൈവവചനം വായിക്കുകയും ശ്രവിക്കുകയും ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രതിവാര പൊതുദര്‍ശനപ്രഭാഷണത്തിലാണ് പാപ്പ വിശ്വാസികളെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. പ്രത്യേക വികാരങ്ങളൊന്നുമില്ലാതെ നാം പലതവണ വായിച്ചിട്ടുള്ള തിരുലിഖിത ഭാഗം ഒരു ദിവസം നമ്മള്‍ വിശ്വാസത്തിന്റെയുംപ്രാര്‍ത്ഥനയുടെയും ഒരു അന്തരീക്ഷത്തില്‍ വായിക്കുകയും അപ്പോള്‍ ആ വാചകം പെട്ടെന്ന് പ്രകാശമാനമാകുകയും നമ്മോടു സംസാരിക്കുകയും നാം അനുഭവിക്കുന്ന ഒരു പ്രശ്‌നത്തിന്റെ മേല്‍ വെളിച്ചം ചൊരിയുകയും ചെയ്‌തേക്കാം.
വിശുദ്ധഗ്രന്ഥത്തിന് തുടക്കം മുതല്‍ അവസാനം വരെ ദൈവസ്‌നേഹത്തിന്റെ സ്വരമുണ്ട്, ബൈബിള്‍ ദൈവസ്‌നേഹം വിവരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അതുകൊണ്ട് ബൈബിള്‍ വായന തുടരണം. പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന തരത്തിലുളള ബൈബിള്‍ കൊണ്ടുനടക്കാന്‍ മറക്കരുത്. ദിവസത്തില്‍ ചില സമയങ്ങളില്‍ ഒരു ഭാഗം വായിക്കുക. അത് പരിശുദ്ധാത്മാവിനോട് നമ്മെ അടുപ്പിക്കും. മാര്‍പാപ്പ പറഞ്ഞു.