റോം: ചരിത്രത്തിലാദ്യമായി ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ മാര്‍പാപ്പയെന്ന ഖ്യാതി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്വന്തം. ഇറ്റലിയില്‍ നടക്കുന്ന ഉച്ചകോടിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ഒമ്പത് ലോകനേതാക്കളുമായി പാപ്പ കൂടിക്കാഴ്ച നടത്തും. ഇതില്‍ മോദിയുമായുള്ളകൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യകാണുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലേക്ക് വരുന്ന കാര്യത്തില്‍ വ്യക്തത വരാന്‍ ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.