റോം: ജി7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ മാര്‍പാപ്പയെ മോദി ക്ഷണിച്ചു.
G7ന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടുവെന്നും ആളുകളെ സേവിക്കാനും ഭൂമിയെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയാണെന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
തെക്കന്‍ ഇറ്റലിയിലെ അപുലിയയില്‍ ആണ് ഉച്ചകോടി നടക്കുന്നത്. ഒരു ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണ് പോപ്പ് ഫ്രാന്‍സിസ്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഇതിനകം പലതവണ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും ആ സ്വപ്‌നം പൂവണിഞ്ഞിട്ടില്ല. മോദിയുമായുള്ള കൂടിക്കാഴ്ചയോടെ അത് സംഭവിക്കുമോയെന്ന ആകാംക്ഷയിലാണ് ഭാരതീയര്‍.