മോൻസിഞ്ഞോർ ജോർജ് കുവകാട്ടിന്റെ കർദിനാൾ പദവി ഭാരതസഭയ്ക്കുള്ള സാർവത്രിക സഭയുടെ സമ്മാനം. പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി.

സീറോ മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരുപതയിലെ മാമ്മുട് ഇടവയിലെ അംഗമായ മോൺസിഞ്ഞോർ ജോർജ് കുവക്കാട്ടിനെ കാർദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആഹ്ലാദിക്കുകയും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.


വൈദികനായ മോൺ സിഞ്ഞോർ ജോർജ് കുവ ക്കാട്ടിനെ നേരിട്ട് കർദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയ സഭയുടെ ചരിത്രത്തിലെതന്നെ അത്യപുർവമായ തീരുമാനം ശക്തമായ വിശ്വാസഅടിത്തറയുള്ള ഭാരതസഭയ്ക്കും കേരളസഭയ്ക്കും സീറോ മലബാർ സഭയ്ക്കുമുള്ള സവിശേഷ അഗികാരവും സമ്മാനവുമാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.


ഭാരതസഭയുടെ അഭിമാനമായി മാറിയ മോൺസിഞ്ഞോർ ജോർജ് കുവക്കാട്ടിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭിനന്ദ നങ്ങൾ അറിയിച്ചു

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates