വാഷിംങ്ടണ്‍: സ്വവര്‍ഗ്ഗരതിയെ സംബന്ധിച്ച് പ്രധാനപ്പെട്ട ശാസ്ത്രീയ കണ്ടുപിടുത്തം. സ്വവര്‍ഗ്ഗരതി ജനിതക തകരാര്‍ ആണെന്ന് വാദിക്കപ്പെടുമ്പോള്‍ അക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെടാന്‍ കഴിയുന്ന ചെറിയൊരു അടയാളം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് ഓഗസ്റ്റ് മുപ്പതിന് പ്രസിദ്ധികരിച്ച സയന്‍സ് ലേഖനം പറയുന്നു. സ്വവര്‍ഗ്ഗരതിയെ സംബന്ധിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ഈ കണ്ടുപിടുത്തം.കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി എല്‍ജിബിറ്റി മൂവ്‌മെന്റ് അവകാശപ്പെട്ടിരുന്നതും പ്രചരിപ്പിച്ചിരുന്നതും സ്വവര്‍ഗ്ഗപ്രവണത ജനിതകമായി നി്ശ്ചയിക്കപ്പെടുന്നതാണെന്നും ജനിക്കുമ്പോള്‍ തന്നെ ഒരു വ്യക്തിയില്‍ ഇത്തരം പ്രവണത ഉണ്ടാകുന്നുണ്ട് എന്നുമായിരുന്നു.
എന്നാല്‍ എതിര്‍വര്‍ഗ്ഗ ലൈംഗികതയിലും സ്വവര്‍ഗ്ഗലൈംഗികതയിലും വ്യക്തിയെ വേര്‍തിരിക്കുന്ന പ്രത്യേകമായ ഒരു ജീന്‍ പോലും ഇല്ലെന്നാണ് പുതിയ പഠനം പറയുന്നത്. അതോടെ ഗേ ജീന്‍ തിയറിക്ക് അവസാനമായിരിക്കുകയാണ്. വാഷിംങ്ടണിലെ ചില്‍ഡ്രന്‍സ് നാഷനല്‍ ഹെല്‍ത്ത്‌സിസ്റ്റം ജെനിറ്റിസ്റ്റ് എറിക് വില്യന്‍ പറയുന്നു.
കത്തോലിക്കാസഭയുടെ പ്രബോധനമനുസരിച്ച് സ്വവര്‍ഗ്ഗപ്രവണത ക്രമരഹിതവും ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്.എന്നാല്‍ സ്വവര്‍ഗ്ഗരതിയെ തള്ളിപ്പറയുമ്പോഴും സ്വവര്‍ഗ്ഗരതിയോട് ആഭിമുഖ്യമുള്ളവരെ അനുഭാവത്തോടെ കാണാനും സഭ സന്നദ്ധമാണ്.