പോപ്പ് ബെനഡിക്ട് പതിനാറാമനെക്കുറിച്ചുളള ഡോക്യുമെന്ററിക്ക് എമ്മി അവാര്‍ഡ്. റോം റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോക്യുമെന്ററിക്കാണ് ഈ അവാര്‍ഡ്. ബെനഡിക്ട് പതിനാറാമന്റെ മരണത്തിന് മുമ്പ് തയ്യാറാക്കിയതായിരുന്നു ബെനഡിക്ട് XVI: ഇന്‍ ഹോണര്‍ ഓഫ് ദ ട്രൂത്ത് എന്നു പേരുള്ള ഈ ഡോക്യുമെന്ററി.
അമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി ജോസഫ് റാറ്റ്‌സിംഗറിന്റെ ബാല്യകാലം മുതല്‍ പാപ്പാപദവിയില്‍ നിന്ന് വിരമിച്ചതുവരെയുള്ള സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. പാപ്പായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നിരവധി വ്യക്തികളെ അഭിമുഖം ചെയ്തു തയ്യാറാക്കിയതാണ് ഡോക്യുമെന്ററി. ലോകയുവജനദിനത്തില്‍ പങ്കെടുക്കാന്‍ പോകരുതെന്ന് ഡോക്ടേഴ്‌സ് അദ്ദേഹത്തിന് നിര്‍ദ്ദേശം നല്കിയിരുന്നു.
ആ ചടങ്ങ് നടക്കുന്നതിന് മുമ്പ് അദ്ദേഹം പാപ്പാ പദവിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. മോണ്‍. റാറ്റ്‌സിംങറിന്റെ ശിഷ്യനും സുഹൃത്തും റീഗന്‍സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റുമായിരുന്ന സ്റ്റീഫന്‍ ഹോണ്‍ ഡോക്യുമെന്ററിയില്‍ പറയുന്നു.