വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സഹചാരി കര്‍ദിനാള്‍ റോഗര്‍ ദിവംഗതനായി

വത്തിക്കാന്‍ സിറ്റി: ഫ്രഞ്ച് കര്‍ദിനാളും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഒപ്പം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയും ചെയ്ത കര്‍ദിനാള്‍ റോഗര്‍ ദിവംഗതനായി. 96 വയസായിരുന്നു. ജീവിച്ചിരിക്കുന്ന കര്‍ദിനാള്‍മാരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഇദ്ദേഹം.

1922 സെപ്തംബര്‍ 25 നായിരുന്നു ജനനം. 1947 ല്‍ വൈദികനായി. 1961 മുതല്‍ ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. 1969 ല്‍ പോള്‍ ആറാമന്‍ പാരീസ്അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചു. 1970 ല്‍ ആര്‍ച്ച് ബിഷപ്പായി. 1979 ല്‍ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു.

2005 ല്‍ കര്‍ദിനാള്‍ സംഘത്തിന്റെ വൈസ് ഡീനായി ബെനഡിക്ട് പതിനാറാമന്‍ പാപ്പ നിയമിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates