ചങ്ങനാശ്ശേരി: മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകച്ചടങ്ങുകള്‍ 24 ഞായറാഴ്ച ഉച്ചയ്ക്കു രണ്ടുമണിക്ക് ചങ്ങനാശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് സ്‌റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഡോ. എഡ്ഗര്‍ പാര്‍റ എന്നിവര്‍ സഹകാര്‍മികരാകും.
ഡിസംബര്‍ 7നു വത്തിക്കാനില്‍ നടക്കുന്ന ചടങ്ങിലാണ് മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം.