നൈജീരിയ: നൈജീരിയായില്‍ ജിഹാദി ആക്രമണം വര്‍ദ്ധിക്കുന്നുവെന്നും ജീവന് സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നും നൈജീരിയായില്‍ സേവനം ചെയ്യുന്ന വൈദികന്‍. നവംബര്‍ എട്ടിന് നടന്ന ജിഹാദി ആക്രമണത്തില്‍ പതിനഞ്ചുപേരാണ് കൊല്ല്‌പ്പെട്ടത്. ഗ്രാമീണരെ ആക്രമിക്കുകയും കാലിക്കൂട്ടങ്ങളെ മോഷ്ടിച്ചുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ലക്കുറാവാ ജിഹാദി എന്ന പേരുള്ള ഗ്രൂപ്പാണ് ഇപ്പോള്‍ കൂടുതലായും അക്രമം അഴിച്ചുവിടുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട ഗ്രൂപ്പാണ് ഇത്. ഗവണ്‍മെന്റുകളെ പോലെയാണ് ഈ തീവ്രവാദ സംഘം പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യുന്നത്. നിര്‍ബന്ധിതനികുതിപിരിവ് ഇവരുടെ പ്രത്യേകതയാണ്. തങ്ങളുടെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ ഇവര്‍ വിലക്കിയിരിക്കുകയാണ്. പകരം ബലം പ്രയോഗിച്ച് ജിഹാദികളുടെ കൃഷിയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. അത്യന്തം നിസഹായവസ്ഥയാണ് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വൈദികന്‍ പറയുന്നു.