ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനമായ ‘ദിലെക്‌സിത്ത് നോസ്’ന്റെ മലയാള പരിഭാഷ ‘അവിടുന്ന് നമ്മെ സ്‌നേഹിച്ചു’ പ്രകാശനം ചെയ്തു. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
യേശുവിന്റെ തിരുഹൃദയത്തെ കേന്ദ്രമാക്കിയാണ് മാര്‍പാപ്പ ചാക്രികലേഖനം എഴുതിയിരിക്കുന്നത്.വിശ്വാസത്തിന്റെ വെളിച്ചം (2013), അങ്ങേയ്ക്ക് സ്തുതി (2015), നാം സോദരര്‍ (2020) എന്നിവയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇതര ചാക്രിക ലേഖനങ്ങള്‍.
കാര്‍മല്‍ പബ്ലിഷ് ഹൗസിന്റെ ഡയറക്ടര്‍ ഫാ. ജെയിംസ് ആലക്കുഴിയില്‍ ഓ സി ഡിയാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. കാര്‍മ്മല്‍ പബ്ലിഷ് ഹൗസ്തിരുവനന്തപുരമാണ് പ്രസാധകര്‍.