വത്തിക്കാന്‍ സിറ്റി: മരുന്നിനെക്കാള്‍ പരിചരണം രോഗസൗഖ്യം നല്കുന്നുവെന്ന്് ഫ്രാന്‍സിസ് മാര്‍പാപ്പ. അടുപ്പം, അനുകമ്പ, ആര്‍ദ്രത എന്നീ ദൈവികഗുണങ്ങള്‍ ഒത്തുച്ചേരുമ്പോഴാണ് പരിചരണം പൂര്‍ണമാകുന്നത്. ഒരുരോഗിക്ക് ഇനി വേദന നല്കാതിരിക്കാനുള്ള പരിശ്രമങ്ങള്‍ ഒരു ആരോഗ്യപ്രവര്‍ത്തകന്റെ കടമയാണ്. രോഗിയെ ശ്രദ്ധിക്കുകയും പരിചരിക്കുകയും വേണം. അത് സുവിശേഷാധിഷ്ഠിതമായ സേവനമാണ്. എല്ലാത്തരം രോഗങ്ങളും ബലഹീനതകളും സുഖപ്പെടുത്തിയ യേശുവിനെപോലെയാകാന്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാധിക്കട്ടെയെന്നും മനുഷ്യന്റെ അന്തസ് സംരക്ഷിക്കാനും മനുഷ്യന്റെ വേദനയില്‍ അവനെ അനുഗമിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കട്ടെയെന്ന്ും പാപ്പ ആശംസിച്ചു.