മാതാവിനെക്കുറിച്ചുളള നാലു വിശ്വാസസത്യങ്ങളില്‍ ഒന്നാണ് പരിശുദ്ധ അമ്മയുടെ അമലോത്ഭവത്വം എന്ന് നമുക്കറിയാം. ഡിസംബര്‍ എട്ടിനാണ് പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാള്‍ ആചരിക്കുന്നതെന്നും. എന്നാല്‍ ഈ വിശ്വാസസത്യത്തിന് തിരുവചനത്തിന്റെ അടിസ്ഥാനമുണ്ടോ?ബൈബിള്‍ ഇതേക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ?
ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി കര്‍ത്താവു നിന്നോടുകൂടെ( ലൂക്കാ 1:28)
ലൂക്കാ സുവിശേഷകന്‍ എഴുതിയ ഈ തീരെ ചെറിയ വാക്യംവിശുദ്ധ ഗ്രന്ഥം മാതാവിന്റെ അമലോത്ഭവത്തെ സാധൂകരിക്കുന്നുവെന്നതിന്റെ പ്രധാന തെളിവാണ്.
ഇതിനെ സാധൂകരിച്ചുകൊണ്ട് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം( CCC 491 ) പറയുന്നതിന്റെ അര്‍ത്ഥം ഇതാണ്: പരിശുദ്ധ കന്യകാമറിയം ഗര്‍ഭധാരണത്തിന്റെ ആദ്യനിമിഷം മുതല്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ ഏക കൃപയും പദവിയും കൊണ്ടാണ് ആദിപാപത്തിന്റെ എല്ലാ കറകളില്‍ നിന്നും പ്രതിരോധിച്ചത്.